പരിചയപ്പെടാം..


കുഞ്ഞുങ്ങളുടെ ആത്മീയ അഭിവൃദ്ധി ലക്ഷ്യമാക്കി ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പ് കുന്നംകുളത്തുനിന്നും പ്രസിദ്ധീകരണം ആരംഭിച്ച ദ്വൈമാസികയാണ് കുഞ്ഞുമിത്രം ബാലമാസിക. കുഞ്ഞുങ്ങളുടെ കഴിവുകള്‍ കണ്ടെത്തി പ്രോത്സാഹിപ്പിക്കുവാനും അവര്‍ക്ക് വേണ്ട ആത്മീക പോഷണം നല്‍കുവാനുമായി ലഭിക്കുന്ന ഒരു നല്ല അവസരമാണ് കുഞ്ഞുമിത്രം.

കുട്ടികള്‍ക്ക് വേണ്ട കഥകള്‍, കവിതകള്‍, ഗാനങ്ങള്‍ തുടങ്ങിയവ അവര്‍തന്നെ എഴുതുകയും അയച്ചുതരികയും ചെയ്യുന്നു.

കൂട്ടുകാര്‍ക്കുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ അടങ്ങിയ കൊച്ചേട്ടന്റെ കത്ത്, രസകരമായ പഠന സഹായികളുമായി പഠനമുറി, കുഞ്ഞുങ്ങളുടെ ആരോഗ്യ പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുന്ന ഹെല്‍ത്ത് ക്ലബ്, ആത്മീയ മൂല്യങ്ങള്‍ പകര്‍ന്നു തരുന്ന ചിത്രകഥ, ബൈബിള്‍ പഠനത്തിന്‌ സഹായകരമായ പദപ്രശ്നം, കുട്ടികളുടെ കലാസൃഷ്ടികള്‍ ഉള്‍ക്കൊള്ളുന്ന ആര്‍ട്ട് ഗാലറി, കൊച്ചു കൂട്ടുകാര്‍ക്കു വേണ്ടിയുള്ള കിഡ്സ് കോര്‍ണര്‍ തുടങ്ങിയവ സ്ഥിരം ഉള്‍പ്പെടുത്തുന്നുണ്ട്.

കൂടാതെ, പരിചയസമ്പന്നരായ എഴുത്തുകാരുടെ ലേഖനങ്ങള്‍ കുഞ്ഞുമിത്രത്തിനു കു‌ടുതല്‍ മികവു നല്‍കുന്നു.

കെ. വി. ഹെബ്ബി എഡിറ്ററും എം. സി. ജോര്‍ജ് (തൃശൂര്‍), ഡോക്ടര്‍ ബിനോയ് വര്‍ഗീസ്‌ (തൃശൂര്‍), ടി. വി. സൈമണ്‍ (പഴഞ്ഞി) എന്നിവര്‍ എഡിറ്റോറിയല്‍ ബോര്‍ഡ് അംഗങ്ങളുമാണ്.

കേരളത്തിലും ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലും വിദേശത്തുമായി അനേക കുഞ്ഞുങ്ങളുടെ കൈകളില്‍ കുഞ്ഞുമിത്രം ഇപ്പോള്‍ എത്തിക്കൊണ്ടിരിക്കുന്നു.

കുഞ്ഞുമിത്രം തപാലില്‍ ലഭിക്കുന്നതിനു നിങ്ങളുടെ മേല്‍ വിലാസം തന്നാലും. വരിസംഖ്യ ഒരു വര്‍ഷത്തേക്ക് ഇന്ത്യയില്‍ 30 രൂപയും ഇന്ത്യക്ക് പുറമേ 300 രൂപയും ആണ്.

മാസിക സംബന്ധമായ കാര്യങ്ങള്‍ക്കായി ഇ മെയിലില്‍ ബന്ധപ്പെടാം, വിലാസം : kunjumithram@gmail.com

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

നിങ്ങളുടെ നിര്‍ദേശങ്ങള്‍ , അഭിപ്രായങ്ങള്‍ എന്നിവ ഇവിടെ രേഖപ്പെടുത്തിയാലും ..

 

കുഞ്ഞുമിത്രം Copyright © 2009 Cookiez is Designed by Ipietoon for Free Blogger Template