
Star singer' ആകണമെന്നായിരുന്നു കുഞ്ചന്റെ മോഹം! പക്ഷേ അവന്റെ ശബ്ദം കേട്ടാലോ? ഒരു singer പോലും അടുത്തെങ്ങും നില്‍ക്കില്ല.. മാത്രമല്ല competetion -ന് പോയാല്‍ first round -ല്‍ തന്നെ പുറത്ത് .. നാണക്കേടും ടെന്‍ഷനും കാരണം കുഞ്ചനാകെയങ്ങ് 'slim' ആയി .. ഇനിയെന്താ ചെയ്യുക? എങ്ങനെയെങ്കിലും ഒന്ന് star ആകണം, പേരും പ്രശസ്തിയും ഉണ്ടാക്കണം.. അതിനു വേണ്ടി എന്തും ചെയ്യാന്‍ കുഞ്ചന്‍ തയാര്‍ ! കാശൊന്നും വിഷയമല്ല - ദൈവം പോലും!!
കൂട്ടുകാരെ, ചിലപ്പോഴൊക്കെ നിങ്ങള്‍ക്കും തോന്നിയിട്ടില്ലേ, നമ്മളെ വിലകുറച്ച് കാണുന്നവരുടെ മുന്‍പില്‍ എങ്ങനെയെങ്കിലും ഒന്ന് സ്റ്റാര്‍ ആയാല്‍ മതിയായിരുന്നു എന്ന്‍? ഇതു സ്വാഭാവികമാണ്. എന്നാല്‍ നാം നമ്മെക്കുറിച്ചു ശരിയായി മനസിലാക്കാതെ എന്തെങ്കിലും ചെയ്താല്‍ അതു പക്ഷേ അപകടമായിരിക്കും. ദൈവം നമ്മെ ഓരോരുത്തരെയും വിലയുള്ളവര്‍ ആയിട്ടാണ് സൃഷ്ടിച്ചിരിക്കുന്നത്. ചെറിയവരായാലും വലിയവരായാലും നമുക്കുള്ള വ്യക്തിതവും സവിശേഷതകളും ദൈവം തന്നതാണ്. അതില്‍ വ്യത്യസ്തതകള്‍ ഉണ്ടെന്നു മാത്രം. ഈ വ്യത്യസ്തതയാണ് നമ്മെ നാമാക്കുന്നത്. നമ്മുടെ കൊച്ചു കൊച്ചു കഴിവുകളെ ദൈവത്തിനു വേണ്ടി സമര്‍പ്പിക്കുമ്പോഴാണ് യഥാര്‍ത്ഥത്തില്‍ നാം 'സ്റ്റാര്‍' ആകുന്നത്!
നമ്മുടെ കഴിവുകളും അവസരങ്ങളും തിന്മ ചെയ്യാന്‍ പ്രേരിപ്പിക്കുന്നുവെങ്കില്‍ സൂക്ഷിക്കണേ! ആരെയും ചതിയില്‍ പെടുത്തി ഒന്നും നേടാന്‍ ശ്രമിക്കരുത് ... അതിനു വലിയ ശിക്ഷയുണ്ട്.. ദൈവത്തിനു മുന്‍പില്‍ നാമെല്ലാവരും തുല്യര്‍.. കുഞ്ചന്റെ കഥ അതാണ് നമ്മോട് പറയുന്നത് !
We are one - XL Media from kaithiri on Vimeo.
കടപ്പാട്: കൈത്തിരി.കോം
0 comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
നിങ്ങളുടെ നിര്‍ദേശങ്ങള്‍ , അഭിപ്രായങ്ങള്‍ എന്നിവ ഇവിടെ രേഖപ്പെടുത്തിയാലും ..