Be careful!

Dear little friends,

Here is a song advises us to keep ourselves because God in heaven is watching us carefully what we are doing!

"The LORD is in his holy temple;
the LORD is on his heavenly throne.
He observes the sons of men;
his eyes examine them"
(Psalm:11:4)


O be careful little eyes what you see
O be careful little eyes what you see
There's a Father up above
And He's looking down in love
So, be careful little eyes what you see

O be careful little ears what you hear
O be careful little ears what you hear
There's a Father up above
And He's looking down in love
So, be careful little ears what you hear

O be careful little hands what you do
O be careful little hands what you do
There's a Father up above
And He's looking down in love
So, be careful little hands what you do

O be careful little feet where you go
O be careful little feet where you go
There's a Father up above
And He's looking down in love
So, be careful little feet where you go

O be careful little mouth what you say
O be careful little mouth what you say
There's a Father up above
And He's looking down in love
So, be careful little mouth what you say



(Thanks to: NS)

സിംഹക്കുഴിയില്‍ അകപ്പെട്ട ദാനിയേല്‍

കൂട്ടുകാരെ,

നിങ്ങള്‍ ദൈവഭക്തനായിരുന്ന ദാനിയേലിന്റെ കഥ കേട്ടിട്ടുണ്ടോ ? ഇവിടെ ഇതാ ഒരു കൊച്ചു മിടുക്കി നിങ്ങള്‍ക്കായി ദാനിയേലിന്റെ കഥ പറയുന്നു .. അസൂയക്കാരായ ശത്രുക്കള്‍ ദാനിയേലിനെ സിംഹക്കുഴിയില്‍ ഇടുവിച്ചെങ്കിലും ദൈവം കൂടെയിരുന്ന് ദാനിയേലിനെ രക്ഷിച്ച ചരിത്രം.. !



ദൈവ പുരുഷനായ ദാനിയേലിന്റെ ഈ ചരിത്രം നിങ്ങള്‍ക്ക് ബൈബിളില്‍ ദാനിയേലിന്റെ പുസ്തകം ആറാം അദ്ധ്യായത്തില്‍ നിന്നും വായിക്കാം. ഈ ഭാഗം മലയാളം ബൈബിളില്‍ നിന്നും വായിക്കുവാന്‍ ഇതാ ഇവിടെ ക്ലിക്ക് ചെയ്യുക..

കൊച്ചു കുരുവിയോട്

അല്ല, ഈ മാനത്ത് പാറി നടക്കുന്ന കാക്കകളെയും കുരുവികളേയും ഒക്കെ ആരാ പുലര്‍ത്തുന്നത് ? ഇവയൊന്നും നമ്മെപ്പോലെ കൃഷി ചെയ്തു ആഹാരം ഉണ്ടാക്കുന്നില്ലല്ലോ.. പിന്നെ അവയ്ക്കൊക്കെ കൃത്യ സമയത്തു തീറ്റ കൊടുക്കുന്നത് ആരാണ് ? ഒരിക്കലെങ്കിലും അങ്ങനെ ഒരു സംശയം തോന്നിയിട്ടില്ലേ?

നമുക്കു കൊച്ചു കുരുവിയോടു തന്നെ ചോദിച്ചു കളയാം:

കുട്ടി:
കൊച്ചു കുരുവീ, നീയെങ്ങു പോണു
വിതക്കാനോ ? കൊയ്യുവാനോ ?
കുരുവി:
കൊച്ചു കുഞ്ഞേ എന്‍ വാക്കു കേള്‍ക്കൂ
വിതക്കുന്നില്ല ഞാന്‍ കൊയ്യുന്നുമില്ല

എന്‍ താതന്‍ എന്നെ പുലര്‍ത്തും
എനിക്കിനി ഭീതി ഇല്ല തെല്ലുമേ..

രചന: ജോര്‍ജ് പീറ്റര്‍

ഗാനം ഇതാ, ഇവിടെ കേള്‍ക്കാം:









ഈ വാക്യങ്ങള്‍ കൂടെ ഒന്നു ശ്രദ്ധിക്കണേ:

സങ്കീര്‍ത്തനം: 147: 9: "അവന്‍ മൃഗങ്ങള്‍ക്കും കരയുന്ന കാക്കക്കുഞ്ഞുങ്ങള്‍ക്കും അതതിന്റെ ആഹാരം കൊടുക്കുന്നു".

മത്തായി: 6:26: "ആകാശത്തിലെ പറവകളെ നോക്കുവിന്‍ ; അവ വിതെക്കുന്നില്ല, കൊയ്യുന്നില്ല, കളപ്പുരയില്‍ കൂട്ടിവെക്കുന്നതുമില്ല എങ്കിലും സ്വര്‍ഗ്ഗസ്ഥനായ നിങ്ങളുടെ പിതാവു അവയെ പുലര്‍ത്തുന്നു"

ഒരു ചെറു താരകം പോല്‍

ഇതാ ഒരു ഗാനം ..
ഒരു ചെറു താരകം പോല്‍
ഒരു ചെറു കൈത്തിരി പോല്‍
വിളങ്ങണം നിനക്കായ്
എന്‍ നാളുകള്‍ തീരും വരെ

എന്‍ കുറവുകള്‍ ഓര്‍ക്കാതെ
എന്‍ വീഴ്ചകള്‍ കണക്കിടാതെ
നിന്‍ കൃപകള്‍ ചൊരിഞ്ഞെന്നെ
നിന്‍ പാതെ നടത്തിടണേ

പല വിധമാം ശോധനയിന്‍
വലയിന്‍ ഞാന്‍ അകപ്പെടുമ്പോള്‍
വലഞ്ഞിടാതെ നിന്നിടുവാന്‍
ബലമെനിക്കേകിണേ

പെരും താപത്താല്‍ അലഞ്ഞിടുമ്പോള്‍
വെറും നാമമാത്രമായ്‌ തീരുമ്പോള്‍
തിരു കരങ്ങളാല്‍ താങ്ങി എന്നെ
തിരു മാര്‍വോടണച്ചീടണേ

എന്‍ താലന്തുകള്‍ അഖിലം
എന്‍ മാനവും ധനവുമെല്ലാം
എന്‍ ജീവിതം സംപൂര്‍ണമായ്‌
നിന്‍ മുന്‍പില്‍ സമര്‍പ്പിക്കുന്നെ

രചന: ഗ്രഹാം വര്‍ഗീസ്‌

ആരാണ് മാതൃക

ഹായ് കൂട്ടുകാരെ,

നിങ്ങള്‍ക്കെല്ലാവര്‍ക്കും ഉണ്ടാകുമല്ലോ ഒരു 'റോള്‍ മോഡല്‍ ' അഥവാ 'ഹീറോ' .. .സച്ചിന്‍ ? സാനിയ ? സല്‍മാന്‍ ? ഇവരിലാരാണെങ്കിലും ഒരു കാര്യം ഓര്‍ക്കണേ! ദൈവത്തിന്റെ മുന്നില്‍ നമുക്കായി എല്ലാം തികഞ്ഞ ഒരു മാതൃകാ പുരുഷനെ ഉള്ളൂ.. ആരാണെന്നല്ലേ, കര്‍ത്താവായ യേശു ക്രിസ്തു.. അവിടുന്നാണ് നമ്മുടെ ജീവനുള്ള മാതൃക..

ദൈവ വചനം നമ്മെ ഇങ്ങനെ ഓര്‍പ്പിക്കുന്നു : " വിശ്വാസത്തിന്റെ നായകനും പൂര്‍ത്തി വരുത്തുന്നവനുമായ യേശുവിനെ നോക്കുക" (എബ്രായര്‍ 12: 2 )

അതെ ജീവിതത്തിന്റെ ഏത് മേഖലയിലും ദൈവത്തെ പൂര്‍ണ്ണമായി പ്രസാദിപ്പിച്ച ഒരേ ഒരു വ്യക്തിയാണ് നമ്മുടെ കര്‍ത്താവായ യേശു. ഇതില്‍ കൂടുതല്‍ ഒരു ഹീറോ ആര് വേണം അല്ലെ ?

ഇനി ഗാനം ശ്രദ്ധിക്കൂ ... അതോടൊപ്പം മുകളില്‍ കൊടുത്തിരിക്കുന്ന വാക്യം കൂടെ കാണാതെ പഠിക്കണേ..
ഈ ലോക ജീവിതത്തില്‍ ആരാണ് മാതൃക
സച്ചിനാണോ സാനിയയോ സല്‍മാനോ മാതൃക

ആരുമല്ല ആരുമല്ല ഈ ലോക യാത്രയില്‍
യേശുവാണ് നമ്മളുടെ ജീവനുള്ള മാതൃക

തന്നാരോ തന്നാരോ ...

ദൈവപൈതലായ്‌ ഞാന്‍ ജീവിക്കും

കൂട്ടുകാരെ, ജീവിതത്തില്‍ നല്ല നല്ല ആഗ്രഹങ്ങള്‍ നിങ്ങള്‍ക്കെല്ലാവര്‍ക്കും ഉണ്ടല്ലോ. ചിലപ്പോള്‍ സാധിച്ചേക്കാം അല്ലെങ്കില്‍ സാധിച്ചില്ലെന്നും വരാം. അതെന്തായാലും ആകട്ടെ, നിങ്ങള്‍ക്കുള്ള നല്ല ആഗ്രഹങ്ങളില്‍ വച്ചു ഏറ്റവും പ്രധാനപ്പെട്ടത്‌ / നല്ലത് ഏതാണ്‌ ?

ഇതാ ഇവിടെ ചില കൊച്ചു കൂട്ടുകാര്‍ തങ്ങളുടെ ഏറ്റവും വലിയ ആഗ്രഹവും തീരുമാനവും അറിയിക്കുകയാണ് .. അതോടൊപ്പം ഈ തീരുമാനത്തിലേക്ക് വരുവാന്‍ ഒരു ആഹ്വാനവും .. കേട്ടു നോക്കൂ ..
ദൈവപൈതലായ്‌ ഞാന്‍ ജീവിക്കും
നല്ല പൈതലായ്‌ ഞാന്‍ ജീവിക്കും
മമ്മിയെന്നെ ഓര്‍ത്തിനി കരയില്ല
ഡാഡി എന്നെ ഓര്‍ത്തിനി തേങ്ങുകയില്ല
എന്നും പ്രാര്‍ത്ഥിക്കും ഞാന്‍ വചനം വായിക്കും ഞാന്‍

പാപം ചെയ്യാന്‍ ഇനി പോകുകയില്ല
തെറ്റായ കൂട്ടുകെട്ടില്‍ ചേരുകയില്ല
ടി. വി. ക്കും നെറ്റിനും ഞാന്‍ അടിമയാകില്ല
ദുശീലങ്ങള്‍ക്കൊന്നിനും ഞാന്‍ അടിമയാകില്ല

ലളിതമായ ജീവിതം ശീലിക്കും ഞാന്‍
കഠിനമായി തന്നെ അദ്ധ്വാനിക്കും ഞാന്‍
അന്നന്നുള്ള തെല്ലാം പഠിച്ചു തീര്‍ക്കും ഞാന്‍
കൃത്യ സമയത്തെന്റെ ജോലി ചെയ്തു തീര്‍ക്കും ഞാന്‍

ലോഗനെ പരിചയപ്പെടാം

തനിക്ക് കിട്ടിയിരിക്കുന്ന കഴിവിനനുസരിച്ച് ദൈവിക സന്ദേശം പകര്‍ന്നു കൊടുക്കുന്ന കൊച്ചു ലോഗന്‍ ..

ഡൌണ്‍ലോഡ് ചെയ്യാം..

കുഞ്ഞുമിത്രത്തിന്റെ മുമ്പ് പ്രസിദ്ധീകരിച്ച ലക്കങ്ങള്‍ ഇപ്പോള്‍ ഇന്റര്‍നെറ്റ് വഴി ലഭ്യമാണ്.

പി. ഡി. എഫ്. വേര്‍ഷന്‍ താഴെ പറയുന്ന വെബ് സൈറ്റില്‍ നിന്നും ഡൌണ്‍ലോഡ് ചെയ്യാം.
http://www.bahrainbrethren.com/


നേരിട്ടുള്ള ഡൌണ്‍ലോഡ് ലിങ്കിന് ചിത്രത്തില്‍ ക്ലിക്ക് ചെയ്യുക. ഇപ്പോള്‍ തന്നെ സന്ദര്‍ശിക്കുക!. നിങ്ങളുടെ പ്രതികരണങ്ങള്‍ അറിയിച്ചാലും..

പരിചയപ്പെടാം..


കുഞ്ഞുങ്ങളുടെ ആത്മീയ അഭിവൃദ്ധി ലക്ഷ്യമാക്കി ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പ് കുന്നംകുളത്തുനിന്നും പ്രസിദ്ധീകരണം ആരംഭിച്ച ദ്വൈമാസികയാണ് കുഞ്ഞുമിത്രം ബാലമാസിക. കുഞ്ഞുങ്ങളുടെ കഴിവുകള്‍ കണ്ടെത്തി പ്രോത്സാഹിപ്പിക്കുവാനും അവര്‍ക്ക് വേണ്ട ആത്മീക പോഷണം നല്‍കുവാനുമായി ലഭിക്കുന്ന ഒരു നല്ല അവസരമാണ് കുഞ്ഞുമിത്രം.

കുട്ടികള്‍ക്ക് വേണ്ട കഥകള്‍, കവിതകള്‍, ഗാനങ്ങള്‍ തുടങ്ങിയവ അവര്‍തന്നെ എഴുതുകയും അയച്ചുതരികയും ചെയ്യുന്നു.

കൂട്ടുകാര്‍ക്കുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ അടങ്ങിയ കൊച്ചേട്ടന്റെ കത്ത്, രസകരമായ പഠന സഹായികളുമായി പഠനമുറി, കുഞ്ഞുങ്ങളുടെ ആരോഗ്യ പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുന്ന ഹെല്‍ത്ത് ക്ലബ്, ആത്മീയ മൂല്യങ്ങള്‍ പകര്‍ന്നു തരുന്ന ചിത്രകഥ, ബൈബിള്‍ പഠനത്തിന്‌ സഹായകരമായ പദപ്രശ്നം, കുട്ടികളുടെ കലാസൃഷ്ടികള്‍ ഉള്‍ക്കൊള്ളുന്ന ആര്‍ട്ട് ഗാലറി, കൊച്ചു കൂട്ടുകാര്‍ക്കു വേണ്ടിയുള്ള കിഡ്സ് കോര്‍ണര്‍ തുടങ്ങിയവ സ്ഥിരം ഉള്‍പ്പെടുത്തുന്നുണ്ട്.

കൂടാതെ, പരിചയസമ്പന്നരായ എഴുത്തുകാരുടെ ലേഖനങ്ങള്‍ കുഞ്ഞുമിത്രത്തിനു കു‌ടുതല്‍ മികവു നല്‍കുന്നു.

കെ. വി. ഹെബ്ബി എഡിറ്ററും എം. സി. ജോര്‍ജ് (തൃശൂര്‍), ഡോക്ടര്‍ ബിനോയ് വര്‍ഗീസ്‌ (തൃശൂര്‍), ടി. വി. സൈമണ്‍ (പഴഞ്ഞി) എന്നിവര്‍ എഡിറ്റോറിയല്‍ ബോര്‍ഡ് അംഗങ്ങളുമാണ്.

കേരളത്തിലും ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലും വിദേശത്തുമായി അനേക കുഞ്ഞുങ്ങളുടെ കൈകളില്‍ കുഞ്ഞുമിത്രം ഇപ്പോള്‍ എത്തിക്കൊണ്ടിരിക്കുന്നു.

കുഞ്ഞുമിത്രം തപാലില്‍ ലഭിക്കുന്നതിനു നിങ്ങളുടെ മേല്‍ വിലാസം തന്നാലും. വരിസംഖ്യ ഒരു വര്‍ഷത്തേക്ക് ഇന്ത്യയില്‍ 30 രൂപയും ഇന്ത്യക്ക് പുറമേ 300 രൂപയും ആണ്.

മാസിക സംബന്ധമായ കാര്യങ്ങള്‍ക്കായി ഇ മെയിലില്‍ ബന്ധപ്പെടാം, വിലാസം : kunjumithram@gmail.com
 

കുഞ്ഞുമിത്രം Copyright © 2009 Cookiez is Designed by Ipietoon for Free Blogger Template