ഒരു ചെറു താരകം പോല്‍
ഒരു ചെറു കൈത്തിരി പോല്‍
വിളങ്ങണം നിനക്കായ്
എന്‍ നാളുകള്‍ തീരും വരെ
എന്‍ കുറവുകള്‍ ഓര്‍ക്കാതെ
എന്‍ വീഴ്ചകള്‍ കണക്കിടാതെ
നിന്‍ കൃപകള്‍ ചൊരിഞ്ഞെന്നെ
നിന്‍ പാതെ നടത്തിടണേ
പല വിധമാം ശോധനയിന്‍
വലയിന്‍ ഞാന്‍ അകപ്പെടുമ്പോള്‍
വലഞ്ഞിടാതെ നിന്നിടുവാന്‍
ബലമെനിക്കേകിടണേ
പെരും താപത്താല്‍ അലഞ്ഞിടുമ്പോള്‍
വെറും നാമമാത്രമായ് തീരുമ്പോള്‍
തിരു കരങ്ങളാല്‍ താങ്ങി എന്നെ
തിരു മാര്‍വോടണച്ചീടണേ
എന്‍ താലന്തുകള്‍ അഖിലം
എന്‍ മാനവും ധനവുമെല്ലാം
എന്‍ ജീവിതം സംപൂര്‍ണമായ്
നിന്‍ മുന്‍പില്‍ സമര്‍പ്പിക്കുന്നെ
രചന: ഗ്രഹാം വര്‍ഗീസ്
ഒരു ചെറു താരകം പോല്‍
ഇതാ ഒരു ഗാനം ..
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
1 comments:
രചന, സംഗീതം, ആലാപനം എല്ലാം നന്നായിട്ടുണ്ട്. ആശംസകള്‍!
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
നിങ്ങളുടെ നിര്‍ദേശങ്ങള്‍ , അഭിപ്രായങ്ങള്‍ എന്നിവ ഇവിടെ രേഖപ്പെടുത്തിയാലും ..