ഇതാ ഇവിടെ ചില കൊച്ചു കൂട്ടുകാര്‍ തങ്ങളുടെ ഏറ്റവും വലിയ ആഗ്രഹവും തീരുമാനവും അറിയിക്കുകയാണ് .. അതോടൊപ്പം ഈ തീരുമാനത്തിലേക്ക് വരുവാന്‍ ഒരു ആഹ്വാനവും .. കേട്ടു നോക്കൂ ..
ദൈവപൈതലായ് ഞാന്‍ ജീവിക്കും
നല്ല പൈതലായ് ഞാന്‍ ജീവിക്കും
മമ്മിയെന്നെ ഓര്‍ത്തിനി കരയില്ല
ഡാഡി എന്നെ ഓര്‍ത്തിനി തേങ്ങുകയില്ല
എന്നും പ്രാര്‍ത്ഥിക്കും ഞാന്‍ വചനം വായിക്കും ഞാന്‍
പാപം ചെയ്യാന്‍ ഇനി പോകുകയില്ല
തെറ്റായ കൂട്ടുകെട്ടില്‍ ചേരുകയില്ല
ടി. വി. ക്കും നെറ്റിനും ഞാന്‍ അടിമയാകില്ല
ദുശീലങ്ങള്‍ക്കൊന്നിനും ഞാന്‍ അടിമയാകില്ല
ലളിതമായ ജീവിതം ശീലിക്കും ഞാന്‍
കഠിനമായി തന്നെ അദ്ധ്വാനിക്കും ഞാന്‍
അന്നന്നുള്ള തെല്ലാം പഠിച്ചു തീര്‍ക്കും ഞാന്‍
കൃത്യ സമയത്തെന്റെ ജോലി ചെയ്തു തീര്‍ക്കും ഞാന്‍
0 comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
നിങ്ങളുടെ നിര്‍ദേശങ്ങള്‍ , അഭിപ്രായങ്ങള്‍ എന്നിവ ഇവിടെ രേഖപ്പെടുത്തിയാലും ..