കൊച്ചു കുരുവിയോട്

അല്ല, ഈ മാനത്ത് പാറി നടക്കുന്ന കാക്കകളെയും കുരുവികളേയും ഒക്കെ ആരാ പുലര്‍ത്തുന്നത് ? ഇവയൊന്നും നമ്മെപ്പോലെ കൃഷി ചെയ്തു ആഹാരം ഉണ്ടാക്കുന്നില്ലല്ലോ.. പിന്നെ അവയ്ക്കൊക്കെ കൃത്യ സമയത്തു തീറ്റ കൊടുക്കുന്നത് ആരാണ് ? ഒരിക്കലെങ്കിലും അങ്ങനെ ഒരു സംശയം തോന്നിയിട്ടില്ലേ?

നമുക്കു കൊച്ചു കുരുവിയോടു തന്നെ ചോദിച്ചു കളയാം:

കുട്ടി:
കൊച്ചു കുരുവീ, നീയെങ്ങു പോണു
വിതക്കാനോ ? കൊയ്യുവാനോ ?
കുരുവി:
കൊച്ചു കുഞ്ഞേ എന്‍ വാക്കു കേള്‍ക്കൂ
വിതക്കുന്നില്ല ഞാന്‍ കൊയ്യുന്നുമില്ല

എന്‍ താതന്‍ എന്നെ പുലര്‍ത്തും
എനിക്കിനി ഭീതി ഇല്ല തെല്ലുമേ..

രചന: ജോര്‍ജ് പീറ്റര്‍

ഗാനം ഇതാ, ഇവിടെ കേള്‍ക്കാം:









ഈ വാക്യങ്ങള്‍ കൂടെ ഒന്നു ശ്രദ്ധിക്കണേ:

സങ്കീര്‍ത്തനം: 147: 9: "അവന്‍ മൃഗങ്ങള്‍ക്കും കരയുന്ന കാക്കക്കുഞ്ഞുങ്ങള്‍ക്കും അതതിന്റെ ആഹാരം കൊടുക്കുന്നു".

മത്തായി: 6:26: "ആകാശത്തിലെ പറവകളെ നോക്കുവിന്‍ ; അവ വിതെക്കുന്നില്ല, കൊയ്യുന്നില്ല, കളപ്പുരയില്‍ കൂട്ടിവെക്കുന്നതുമില്ല എങ്കിലും സ്വര്‍ഗ്ഗസ്ഥനായ നിങ്ങളുടെ പിതാവു അവയെ പുലര്‍ത്തുന്നു"

ഒരു ചെറു താരകം പോല്‍

ഇതാ ഒരു ഗാനം ..
ഒരു ചെറു താരകം പോല്‍
ഒരു ചെറു കൈത്തിരി പോല്‍
വിളങ്ങണം നിനക്കായ്
എന്‍ നാളുകള്‍ തീരും വരെ

എന്‍ കുറവുകള്‍ ഓര്‍ക്കാതെ
എന്‍ വീഴ്ചകള്‍ കണക്കിടാതെ
നിന്‍ കൃപകള്‍ ചൊരിഞ്ഞെന്നെ
നിന്‍ പാതെ നടത്തിടണേ

പല വിധമാം ശോധനയിന്‍
വലയിന്‍ ഞാന്‍ അകപ്പെടുമ്പോള്‍
വലഞ്ഞിടാതെ നിന്നിടുവാന്‍
ബലമെനിക്കേകിണേ

പെരും താപത്താല്‍ അലഞ്ഞിടുമ്പോള്‍
വെറും നാമമാത്രമായ്‌ തീരുമ്പോള്‍
തിരു കരങ്ങളാല്‍ താങ്ങി എന്നെ
തിരു മാര്‍വോടണച്ചീടണേ

എന്‍ താലന്തുകള്‍ അഖിലം
എന്‍ മാനവും ധനവുമെല്ലാം
എന്‍ ജീവിതം സംപൂര്‍ണമായ്‌
നിന്‍ മുന്‍പില്‍ സമര്‍പ്പിക്കുന്നെ

രചന: ഗ്രഹാം വര്‍ഗീസ്‌

ആരാണ് മാതൃക

ഹായ് കൂട്ടുകാരെ,

നിങ്ങള്‍ക്കെല്ലാവര്‍ക്കും ഉണ്ടാകുമല്ലോ ഒരു 'റോള്‍ മോഡല്‍ ' അഥവാ 'ഹീറോ' .. .സച്ചിന്‍ ? സാനിയ ? സല്‍മാന്‍ ? ഇവരിലാരാണെങ്കിലും ഒരു കാര്യം ഓര്‍ക്കണേ! ദൈവത്തിന്റെ മുന്നില്‍ നമുക്കായി എല്ലാം തികഞ്ഞ ഒരു മാതൃകാ പുരുഷനെ ഉള്ളൂ.. ആരാണെന്നല്ലേ, കര്‍ത്താവായ യേശു ക്രിസ്തു.. അവിടുന്നാണ് നമ്മുടെ ജീവനുള്ള മാതൃക..

ദൈവ വചനം നമ്മെ ഇങ്ങനെ ഓര്‍പ്പിക്കുന്നു : " വിശ്വാസത്തിന്റെ നായകനും പൂര്‍ത്തി വരുത്തുന്നവനുമായ യേശുവിനെ നോക്കുക" (എബ്രായര്‍ 12: 2 )

അതെ ജീവിതത്തിന്റെ ഏത് മേഖലയിലും ദൈവത്തെ പൂര്‍ണ്ണമായി പ്രസാദിപ്പിച്ച ഒരേ ഒരു വ്യക്തിയാണ് നമ്മുടെ കര്‍ത്താവായ യേശു. ഇതില്‍ കൂടുതല്‍ ഒരു ഹീറോ ആര് വേണം അല്ലെ ?

ഇനി ഗാനം ശ്രദ്ധിക്കൂ ... അതോടൊപ്പം മുകളില്‍ കൊടുത്തിരിക്കുന്ന വാക്യം കൂടെ കാണാതെ പഠിക്കണേ..
ഈ ലോക ജീവിതത്തില്‍ ആരാണ് മാതൃക
സച്ചിനാണോ സാനിയയോ സല്‍മാനോ മാതൃക

ആരുമല്ല ആരുമല്ല ഈ ലോക യാത്രയില്‍
യേശുവാണ് നമ്മളുടെ ജീവനുള്ള മാതൃക

തന്നാരോ തന്നാരോ ...

ദൈവപൈതലായ്‌ ഞാന്‍ ജീവിക്കും

കൂട്ടുകാരെ, ജീവിതത്തില്‍ നല്ല നല്ല ആഗ്രഹങ്ങള്‍ നിങ്ങള്‍ക്കെല്ലാവര്‍ക്കും ഉണ്ടല്ലോ. ചിലപ്പോള്‍ സാധിച്ചേക്കാം അല്ലെങ്കില്‍ സാധിച്ചില്ലെന്നും വരാം. അതെന്തായാലും ആകട്ടെ, നിങ്ങള്‍ക്കുള്ള നല്ല ആഗ്രഹങ്ങളില്‍ വച്ചു ഏറ്റവും പ്രധാനപ്പെട്ടത്‌ / നല്ലത് ഏതാണ്‌ ?

ഇതാ ഇവിടെ ചില കൊച്ചു കൂട്ടുകാര്‍ തങ്ങളുടെ ഏറ്റവും വലിയ ആഗ്രഹവും തീരുമാനവും അറിയിക്കുകയാണ് .. അതോടൊപ്പം ഈ തീരുമാനത്തിലേക്ക് വരുവാന്‍ ഒരു ആഹ്വാനവും .. കേട്ടു നോക്കൂ ..
ദൈവപൈതലായ്‌ ഞാന്‍ ജീവിക്കും
നല്ല പൈതലായ്‌ ഞാന്‍ ജീവിക്കും
മമ്മിയെന്നെ ഓര്‍ത്തിനി കരയില്ല
ഡാഡി എന്നെ ഓര്‍ത്തിനി തേങ്ങുകയില്ല
എന്നും പ്രാര്‍ത്ഥിക്കും ഞാന്‍ വചനം വായിക്കും ഞാന്‍

പാപം ചെയ്യാന്‍ ഇനി പോകുകയില്ല
തെറ്റായ കൂട്ടുകെട്ടില്‍ ചേരുകയില്ല
ടി. വി. ക്കും നെറ്റിനും ഞാന്‍ അടിമയാകില്ല
ദുശീലങ്ങള്‍ക്കൊന്നിനും ഞാന്‍ അടിമയാകില്ല

ലളിതമായ ജീവിതം ശീലിക്കും ഞാന്‍
കഠിനമായി തന്നെ അദ്ധ്വാനിക്കും ഞാന്‍
അന്നന്നുള്ള തെല്ലാം പഠിച്ചു തീര്‍ക്കും ഞാന്‍
കൃത്യ സമയത്തെന്റെ ജോലി ചെയ്തു തീര്‍ക്കും ഞാന്‍
 

കുഞ്ഞുമിത്രം Copyright © 2009 Cookiez is Designed by Ipietoon for Free Blogger Template