ഹം ബഡെ ചലേ - ഹിന്ദി (Ham Bade Chale - Hindi)

ഹം ബഡെ ചലേ ഹം ഡരേ നഹി
ഹം യീശു കീ സന്താന്‍ ഹേ
ബദലാ ദേംഗേ ദുനിയാ കോ ഹം
പ്രഭു യീശു ക്രിസ്ത് മഹാന്‍ ഹേ

ബോലോ യേശൂ കി ജയ്‌ (൩)
ബോലോ ജയ്‌ ..


हम बड़े चले हम डरे नही
हम यीशु की संतान है |

बदला देंगे दुनिया को हम
प्रभु यीशु क्रिस्तु महान है |

बोलो यीशु की जय..
बोलो जय |

ജിംഗിള്‍ ബംബിള്‍

ജിംഗിള്‍ ബംബിള്‍ ജിംഗിള്‍ ബംബിള്‍
പാട്ടുകള്‍ പാടിടാം
ഡിങ്കിരി ഡിങ്കിരി ഡിങ്കിരി ഡിങ്കിരി
ആട്ടവുമാടിടാം ..

ജില്ലൂ ജില്ലൂ ജില്ലൂ കൈകള്‍ കൊട്ടിടാം
ചടുഗുടു ചടുഗുടു ചടുഗുടു
കൈകള്‍ കൊട്ടിടാം ...

 യേശു എന്നെ സ്നേഹിക്കുന്നു
എന്നെയും നിന്നെയും
ആമോദത്താല്‍ പാടാം പാടാം
യേശുവിന്‍ സ്നേഹത്തെ ...

'Star singer' കുഞ്ചന്‍ സ്പീക്കിംഗ് !











Star singer' ആകണമെന്നായിരുന്നു കുഞ്ചന്റെ മോഹം! പക്ഷേ അവന്റെ ശബ്ദം കേട്ടാലോ? ഒരു singer പോലും അടുത്തെങ്ങും നില്‍ക്കില്ല.. മാത്രമല്ല competetion -ന് പോയാല്‍ first round -ല്‍ തന്നെ പുറത്ത് .. നാണക്കേടും ടെന്‍ഷനും കാരണം കുഞ്ചനാകെയങ്ങ് 'slim' ആയി .. ഇനിയെന്താ ചെയ്യുക? എങ്ങനെയെങ്കിലും ഒന്ന് star ആകണം, പേരും പ്രശസ്തിയും ഉണ്ടാക്കണം.. അതിനു വേണ്ടി എന്തും ചെയ്യാന്‍ കുഞ്ചന്‍ തയാര്‍ ! കാശൊന്നും വിഷയമല്ല - ദൈവം പോലും!!

കൂട്ടുകാരെ, ചിലപ്പോഴൊക്കെ നിങ്ങള്‍ക്കും തോന്നിയിട്ടില്ലേ, നമ്മളെ വിലകുറച്ച് കാണുന്നവരുടെ മുന്‍പില്‍ എങ്ങനെയെങ്കിലും ഒന്ന് സ്റ്റാര്‍ ആയാല്‍ മതിയായിരുന്നു എന്ന്‍? ഇതു സ്വാഭാവികമാണ്. എന്നാല്‍ നാം നമ്മെക്കുറിച്ചു ശരിയായി മനസിലാക്കാതെ എന്തെങ്കിലും ചെയ്താല്‍ അതു പക്ഷേ അപകടമായിരിക്കും. ദൈവം നമ്മെ ഓരോരുത്തരെയും വിലയുള്ളവര്‍ ആയിട്ടാണ് സൃഷ്ടിച്ചിരിക്കുന്നത്. ചെറിയവരായാലും വലിയവരായാലും നമുക്കുള്ള വ്യക്തിതവും സവിശേഷതകളും ദൈവം തന്നതാണ്. അതില്‍ വ്യത്യസ്തതകള്‍ ഉണ്ടെന്നു മാത്രം. ഈ വ്യത്യസ്തതയാണ് നമ്മെ നാമാക്കുന്നത്. നമ്മുടെ കൊച്ചു കൊച്ചു കഴിവുകളെ ദൈവത്തിനു വേണ്ടി സമര്‍പ്പിക്കുമ്പോഴാണ് യഥാര്‍ത്ഥത്തില്‍ നാം 'സ്റ്റാര്‍' ആകുന്നത്!

നമ്മുടെ കഴിവുകളും അവസരങ്ങളും തിന്മ ചെയ്യാന്‍ പ്രേരിപ്പിക്കുന്നുവെങ്കില്‍ സൂക്ഷിക്കണേ! ആരെയും ചതിയില്‍ പെടുത്തി ഒന്നും നേടാന്‍ ശ്രമിക്കരുത് ... അതിനു വലിയ ശിക്ഷയുണ്ട്.. ദൈവത്തിനു മുന്‍പില്‍ നാമെല്ലാവരും തുല്യര്‍.. കുഞ്ചന്റെ കഥ അതാണ്‌ നമ്മോട് പറയുന്നത് !


We are one - XL Media from kaithiri on Vimeo.

കടപ്പാട്: കൈത്തിരി.കോം

കണ്ണുകള്‍ തുറക്ക് നേരെ നോക്ക്

കണ്ണുകള്‍ തുറക്ക് നേരെ നോക്ക്
നീ കാണും വഴിയത് ഏതാണ് ?
നരകത്തിലേക്ക് വിശാലവഴി
സ്വര്‍ഗ്ഗത്തിലേക്ക് ഇടുക്കവഴി

വിശാലവഴി അതില്‍ സാത്താനുണ്ട്
ഇടുക്കമുള്ള വഴിയില്‍ യേശുവുണ്ട്
യേശുവിന്‍ കൂടെ നാം പോയിടുകില്‍
തളരാതെ പതറാതെ മുന്നേറിടാം

കുഞ്ഞു കുഞ്ഞു താരങ്ങളേ

കുഞ്ഞു കുഞ്ഞു താരങ്ങളെ
കുഞ്ഞുങ്ങളാം ഞങ്ങള്‍ക്കൊപ്പം
കൂട്ടിനായ് മെല്ലെയൊന്നു താഴെ വരാമോ?

ഇല്ലില്ല.. ഇല്ലില്ല ...
നോ നോ നോ നോ

കര്‍ത്താവിനൊത്തിരി കാത്തിരുന്നു
ശക്തിപുതുക്കി നീ എത്താമോ ?
ഉയരെ ചിറകടിച്ചിങ്ങെത്താമോ ??

യാ യാ .... യാ യാ...

യീശു ദോസ്ത് മേരാ - ഹിന്ദി

I am a Christian



I am a Christian
Mighty mighty Christian
Do I love my Jesus
Yes!! I do
What about you ?

കൊക്കരക്കോ പൂവന്‍ കോഴി



കൊക്കരക്കോ (3) പൂവന്‍ കോഴീ
അഞ്ചു മണിക്ക് നീട്ടിക്കൂവും 
കൊക്കരക്കോ പൂവന്‍ കോഴീ 
ചില ചിലക്കും (3) കുരുവിക്കുഞ്ഞേ..

നീ കര്‍ത്തനെ വാഴ്തുകയാണോ
പൊന്നീശനെ പാടുകയാണോ
ഒന്ന് പറഞ്ഞിടാമോ കോഴീ പൂവന്‍ കോഴീ
ഒന്ന് ചൊല്ലിടാമോ കുരുവീ കുഞ്ഞിക്കുരുവീ

ഞങ്ങള്‍ കര്‍ത്തനെ വാഴ്ത്തുകയാണേ

പൊന്നീശനെ പാടുകയാണേ
എന്നും പുലര്‍ക്കാലെ പാടിടും ഞങ്ങള്‍
എന്നും പുലര്‍ക്കാലെ വഴ്ത്തിടും ഞങ്ങള്‍

ലല്ലല ലാലാ - ലല്ലാ ലാ  .. ജുമിക്ക് ജിങ്കാ ജിങ്കാരേ...

ഉയര്‍ന്നു പറക്കാം !



ചിറകടിച്ചു ചിറകടിച്ചു ഉയര്‍ന്നു പറക്കാം
കഴുകനെപ്പോല്‍ ഉയരത്തില്‍ ഉയര്‍ന്നു പറക്കാം

കുന്നുകളും താഴ്‌വരകളും താണ്ടി പ്പറക്കാം
ദൈവത്തിന്‍ സൃഷ്ടികള്‍ കണ്ടു രസിക്കാം..

ഹാലേലുയ്യ.. ഹാലേലുയ്യാ ..

ലോകത്തില്‍ നമ്മള്‍ നശിച്ചിടാതെ
ഈ വിശ്വാസ പാതയില്‍ യേശുവെ നോക്കാം
തളരില്ല തളരില്ല ചിറകുകളും
യേശു നാഥനെന്നുമെന്റെ കൂടെയുള്ളപ്പോള്‍

കുള്ളന്‍ സക്കായി - തമിഴ്

സക്കായിക്കുറിച്ചുള്ള മറ്റൊരു പാട്ട് കേട്ടോളൂ.. തമിഴിലാണേ..

In Christ alone my hope is found

Here is a beautiful English song sung by a little friend Ashlyn V Thomas.



In Christ alone my hope is found
He is my light, my strength, my song
This Cornerstone, this solid groundt
Firm through the fiercest drought and storm
What heights of love, what depths of peace
When fears are stilled, when strivings cease
My Comforter, my All in All
Here in the love of Christ I stand

In Christ alone, who took on flesh
Fullness of God in helpless babe
This gift of love and righteousness
Scorned by the ones He came to save
'Till on that cross as Jesus died
The wrath of God was satisfied
For every sin on Him was laid
Here in the death of Christ I live

There in the ground His body lay
Light of the world by darkness slain
Then bursting forth in glorious Day
Up from the grave He rose again
And as He stands in victory
Sin's curse has lost it's grip on me
For I am His and He is mine
Brought with the precious blood of Christ

No guilt in life, no fear in death
This is the power of Christ in me
From life's first cry to final breath
Jesus commands my destiny
No power of hell, no scheme of man
Can ever pluck me from His hand
'Till He returns or calls me home
Here in the power of Christ I'll stand

എലിശായിന്‍ വാക്ക് കേട്ട്

എലീശാ പ്രവാചകന്റെ അടുക്കല്‍ കുഷ്ടം മാറുന്നതിനു വേണ്ടി വന്ന അരാം രാജ്യത്തെ സൈന്യാധിപന്‍ നയമാന്റെ കഥ കേട്ടുകാണും കൂട്ടുകാര്‍. എലീശാ പ്രവാചകന്‍ പറഞ്ഞത് പോലെ തന്നെ അനുസരിച്ചപ്പോള്‍ അദ്ധേഹത്തിന്റെ കുഷ്ടം മുഴുവന്‍ മാറി അല്ലേ! അതെ, ദൈവം പറഞ്ഞത് മുഴുവന്‍ അനുസരിക്കുക എന്നതാണ് നമ്മെക്കുറിച്ചും അവിടുന്ന് ആഗ്രഹിക്കുന്നത്.

ഇതാ അതേക്കുറിച്ച് സുന്ദരമായ ഒരു ഗാനം .. ആക്ഷനും പഠിക്കണേ .. സ്കൂളിലോ സണ്ടേ സ്കൂളിലോ ഒക്കെ അവതരിപ്പിക്കാന്‍ വളരെ നല്ലതായിരിക്കും ... കൂടാതെ കൂട്ടുകാരെ കഥയും കേള്‍പ്പിക്കാമല്ലോ..




എലിശായിന്‍ വാക്ക് കേട്ട്
യോര്‍ദ്ദാന്‍ നദിയില്‍ മുങ്ങാന്‍
നയമാനെന്നൊരു കുഷ്ഠ രോഗി
യോര്‍ദ്ദാന്‍ നദിയില്‍ മുങ്ങി

ഒന്ന് മുങ്ങി രണ്ടു മുങ്ങി
മൂന്നു മുങ്ങി കുഷ്ടം മാറീല്ലാ -
അയ്യോ! നാല് മുങ്ങി അഞ്ചു മുങ്ങി
ആറു മുങ്ങി - കുഷ്ടം മാറീല്ലാ!

ഒടുവിലതാ മുങ്ങിടുന്നു ഏഴാം തവണയതും
ആഹാ! അത്ഭുതമേ ആശ്ച്ചര്യമേ
നയമാന്റെ കുഷ്ടം മാറിപ്പോയ്‌

അനുസരിപ്പിന്‍ കൂട്ടുകാരേ
കാണാമത്ഭുതങ്ങള്‍ !

ലാല ലല്ലല്ലാ ...

(Thanks to: X L VBS Ministry)

നയമാന്റെ ഈ ചരിത്രം വിശുദ്ധ ബൈബിളില്‍ നിന്ന് ഇവിടെ വായിക്കാം)
 

കുഞ്ഞുമിത്രം Copyright © 2009 Cookiez is Designed by Ipietoon for Free Blogger Template